യന്ത്ര നിയന്ത്രിത മനുഷ്യന്- ‍അന്തിക്രിസ്തു പടിവാതില്‍ക്കല്‍

robotയുറോപ്പ്: യന്ത്ര നിയന്ത്രിത മനുഷ്യ സമുഹം (Cybrog World) എന്ന വ്യവസ്ഥിതിയിലേക്ക് എത്തിച്ചേരാന്‍ ശാസ്ത്ര ലോകം വെമ്പല്‍ കൊള്ളുകയാണ്. 2016 അവസാനത്തൊട് കുടി യുറോപ്പില്‍ ജനിക്കുന്ന എല്ലാ കുഞ്ഞുങ്ങളുടെ ശരിരത്തിലും പ്രോഗ്രാം ചെയ്ത കംപ്യുട്ടര്‍ ചിപ്പുകള്‍ ഘടിപ്പിക്കുമെന്ന വാര്‍ത്തകള്‍ മാധ്യങ്ങള്‍ പ്രസിദ്ധികരിച്ചു കഴിഞ്ഞു.

മനുഷ്യ ശരീരത്തില്‍ പ്രോഗ്രാം ചെയ്ത ചിപ്പുകള്‍ ഘടിപ്പിച്ചു മനുഷ്യനെ തന്നിഷ്ട പ്രകാരം നിയന്ത്രിക്കുന്ന രീതി ഇപ്പോള്‍ തന്നെ പല യുറോപ്യന്‍ രാജ്യങ്ങളിലും ഉണ്ട്. ഒരു വ്യക്തിയുടെ ശരീരത്തില്‍ ഘടിപ്പിച്ച അതി സുക്ഷ്മമായ ചിപ്പിനെ റിമോട്ട് കണ്ട്രോള്‍ ഉപയോഗിച്ച് തന്നിഷ്ടപ്രകാരം മറ്റൊരാള്‍ക്ക് നിയന്ത്രിക്കാവുന്ന സംവിധാനവും ഗവേഷണത്തിന്റെ അന്തിമ ഘട്ടത്തിലാണ്.
മനുഷ്യന്റെ തലച്ചോര്‍, ചെവി, കണ്ണ്‍, കൈ, കാല്‍ എന്നിവയില്‍ ചേര്‍ത്ത് പിടിപ്പിക്കുന്ന അതി സുക്ഷ്മമായ ചിപ്പ് ആണ് പിന്നിട് ആ മനുഷ്യനെ നിയന്ത്രിക്കുക. സര്‍ജരിയിലുടെ മനുഷ്യന്റെ കൈ കാലുകളില്‍ അസ്ഥിക്ക് പകരം ഇരുമ്പ് ഘടിപ്പിച്ച് അതിമാനുഷിക ശക്തിയുള്ള യന്ത്രവല്‍കൃത മനുഷ്യന്‍റെ രൂപ കല്പനയും അനധിവിദൂര ഭാവിയില്‍ സംഭവിക്കാം. തങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ക്ക് വിധേയപ്പെടാത്തവരെ ഒരു ദയയും കൂടാതെ കൊല ചെയ്യുന്നതിനും ഇത് കുടുതല്‍ സാധ്യതകള്‍ നല്‍കുന്നു.

ഇപ്പോള്‍ തന്നെ യുറോപ്യന്‍ രാജ്യങ്ങളില്‍ പല സ്ഥലത്തും എ.ടി.എം കൌണ്ടറില്‍ നിന്നും പണം എടുക്കുന്നതിനും ഓട്ടോമാറ്റിക് ലോക്കുകള്‍ തുറക്കുന്നതിനും മറ്റും ഇത്തരം യന്ത്രമനുഷ്യരെ ഉപയോഗപ്പെടുത്തുന്നു.

കുറ്റവാളികള്‍ക്കും ഭീകരര്‍ക്കും തങ്ങളുടെ കൈവശമുള്ള യന്ത്രനിയന്ത്രിത മനുഷ്യരെ കൊലപാതകം, മോഷണം, അക്രമം തുടങ്ങി ഏതുവിധ ക്രുരകൃത്യങ്ങള്‍ക്കും ഉപയോഗപ്പെടുത്തുവാന്‍ സാധിക്കും.

മനുഷ്യനില്‍ ദൈവം ആക്കിവെച്ചിരിക്കുന്ന ധാര്‍മ്മികവും സദാചാരപരവുമായ മാനസിക ഭാവങ്ങളെ യന്ത്രസഹായത്താല്‍ മായ്ച്ചു കളഞ്ഞു അക്രമങ്ങള്‍ക്ക് ഉപയോഗിക്കുമ്പോള്‍ അവിടെ മനുഷ്യത്വം, ദയ, സ്നേഹം എന്നീ ഭാവങ്ങള്‍ തന്നെ അന്യം നിന്ന് പോകുന്നു. ദൈവ വ്യവസ്ഥയെ ഉണ്മുലം ചെയ്യുവാന്‍ അന്തിക്രിസ്തുവിന്റെ കൈയ്യിലെ ഫലപ്രദമായ ആയുധമായി ഈ യന്ത്രമനുഷ്യ സമുഹം പരിണമിക്കും.

അടുത്ത 10 വര്‍ഷത്തിനുള്ളില്‍ തന്നെ യന്ത്രവല്‍കൃത മനുഷ്യര്‍ വ്യാപകമാകും എന്ന് ശാസ്ത്രരംഗം പ്രതീക്ഷിക്കുന്നു. യുറോപ്പില്‍ നവജാത ശിശുക്കളില്‍ ചിപ്പുകള്‍ ആശുപത്രികളില്‍ വെച്ച് തന്നെ ഘടിപ്പിക്കുവാന്‍ പോകുന്നു എന്നാ വാര്‍ത്ത ഈ യാഥാര്‍ത്യത്തിലേക്ക് വിരല്‍ ചുണ്ടുന്നു.

ആകയാല്‍ ദൈവജനം ഉണര്‍ന്നു പ്രാര്‍ഥിക്കുകയും സുവിശേഷ ഘോഷണത്തില്‍ ഉല്‍സുകരാകയും വേണം.

Leave a Reply

Your email address will not be published. Required fields are marked *